Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New EPFO

പു​തി​യ ഇ​പി​എ​ഫ്ഒ പോ​ർ​ട്ട​ൽ നി​ല​വി​ൽ വ​ന്നു

മും​​​​​​ബൈ: കോ​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു വ​​​​​​​രു​​​​​​​ന്ന പി​​​​​​​എ​​​​​​​ഫ് വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് ഏ​​​​​​​റെ ആ​​​​​​​ശ്വാ​​​​​​​സം ന​​​​​​​ൽ​​​​​​​കി​​​​​​​ക്കൊ​​​​​​​ണ്ട് ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ൻ​​​​​​​തോ​​​​​​​തി​​​​​​​ൽ പ​​​​​​​രി​​​​​​​ഷ്ക​​​​​​​രി​​​​​​​ച്ച് എം​​​​​​​പ്ലോ​​​​​​​യീ​​​​​​​സ് പ്രോ​​​​​​​വി​​​​​​​ഡ​​​​​​​ന്‍റ് ഫ​​​​​​​ണ്ട് ഓ​​​​​​​ർ​​​​​​​ഗ​​​​​​​നൈ​​​​​​​സേ​​​​​​​ഷ​​​​​​​ൻ (ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ). എ​​​​​​​ല്ലാ പ്ര​​​​​​​ധാ​​​​​​​ന പി​​​​​​​എ​​​​​​​ഫ് സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ഇ​​​​​​​നി​​​​​​​മു​​​​​​​ത​​​​​​​ൽ ഒ​​​​​​​രൊ​​​​​​​റ്റ പ്ലാ​​​​​​​റ്റ്‌​​​​​​​ഫോ​​​​​​​മി​​​​​​​നു കീ​​​​​​​ഴി​​​​​​​ൽ ല​​​​​​​ഭ്യ​​​​​​​മാ​​​​​​​കും.

പ​​​​​​​ഴ​​​​​​​യ പോ​​​​​​​ർ​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലെ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക ത​​​​​​​ട​​​​​​​സ​​​​​​​ങ്ങ​​​​​​​ളും ക്ലെ​​​​​​​യി​​​​​​​മു​​​​​​​ക​​​​​​​ൾ മാ​​​​​​​റി​​​​​​​ക്കി​​​​​​​ട്ടാ​​​​​​​നു​​​​​​​ള്ള കാ​​​​​​​ല​​​​​​​താ​​​​​​​മ​​​​​​​സ​​​​​​​വും ഇ​​​​​​​നി പ​​​​​​​ഴ​​​​​​​ങ്ക​​​​​​​ഥ​​​​​​​യാ​​​​​​​കും. ഷെ​​​​​​​ഡ്യൂ​​​​​​​ൾ ചെ​​​​​​​യ്ത ‘ബ്ലാ​​​​​​​ക്ക്ഔ​​​​​​​ട്ട് പി​​​​​​​രീ​​​​​​​ഡ്’പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​യ​​​​​​​തോ​​​​​​​ടെ പു​​​​​​​തി​​​​​​​യ കേ​​​​​​​ന്ദ്രീ​​​​​​​കൃ​​​​​​​ത പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ ഈ​​​​​​​യാ​​​​​​​ഴ്ച​​​​​​​മു​​​​​​​ത​​​​​​​ൽ പൂ​​​​​​​ർ​​​​​​​ണ​​​​​​​തോ​​​​​​​തി​​​​​​​ൽ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​സ​​​​​​​ജ്ജ​​​​​​​മാ​​​​​​​കും.

ഇ​​​​​​​തു​​​​​​​വ​​​​​​​രെ വി​​​​​​​കേ​​​​​​​ന്ദ്രീ​​​​​​​കൃ​​​​​​​ത രീ​​​​​​​തി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. അ​​​​​​​താ​​​​​​​യ​​​​​​​ത്, ഓ​​​​​​​രോ റീ​​​​​​​ജ​​​​​​​ണ​​​​​​​ൽ ഓ​​​​​​​ഫീ​​​​​​​സു​​​​​​​ക​​​​​​​ളും സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​യാ​​​​​​​ണു കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന​​​​​​​ത്. വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് എ​​​​​​​ന്തെ​​​​​​​ങ്കി​​​​​​​ലും ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കോ പ​​​​​​​രാ​​​​​​​തി​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കോ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ക്കൗ​​​​​​​ണ്ടു​​​​​​​ള്ള റീ​​​​​​​ജ​​​​​​​ണ​​​​​​​ൽ ഓ​​​​​​​ഫീ​​​​​​​സി​​​​​​​നെ​​​​​​​ത്ത​​​​​​​ന്നെ ആ​​​​​​​ശ്ര​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു.

എ​​​​​​​ന്നാ​​​​​​​ൽ, പു​​​​​​​തി​​​​​​​യ മാ​​​​​​​റ്റ​​​​​​​ത്തോ​​​​​​​ടെ ഈ ​​​​​​​രീ​​​​​​​തി പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും മാ​​​​​​​റി. രാ​​​​​​​ജ്യ​​​​​​​മൊ​​​​​​​ട്ടാ​​​​​​​കെ​​​​​​​യു​​​​​​​ള്ള ഏ​​​​​​​ത് ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ ഓ​​​​​​​ഫീ​​​​​​​സി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ഇ​​​​​​​നി​​​​​​​മു​​​​​​​ത​​​​​​​ൽ വ​​​​​​​രി​​​​​​​ക്കാ​​​​​​​രു​​​​​​​ടെ അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ പ്രോ​​​​​​​സ​​​​​​​സ് ചെ​​​​​​​യ്യാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കും. ഇ​​​​​​​തു സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കാ​​​​​​​നും പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ഓ​​​​​​​ഫീ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ലെ അ​​​​​​​നാ​​​​​​​വ​​​​​​​ശ്യ കാ​​​​​​​ല​​​​​​​താ​​​​​​​മ​​​​​​​സം ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​നും സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കും.

പി​​​​​​​എ​​​​​​​ഫ് പ​​​​​​​ലി​​​​​​​ശ അ​​​​​​ടു​​​​​​ത്ത​​​​​​യാ​​​​​​ഴ്ച അ​​​​​​​ക്കൗ​​​​​​​ണ്ടു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക്

2025-26 സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ഇ​​​​​​​പി​​​​​​​എ​​​​​​​ഫ് നി​​​​​​​ക്ഷേ​​​​​​​പ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ​​​​​​​ലി​​​​​​​ശ വി​​​​​​​ത​​​​​​​ര​​​​​​​ണം ചെ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞു. നി​​​​​​​ല​​​​​​​വി​​​​​​​ൽ ഇ​​​​​​​തി​​​​​​​നാ​​​​​​​യു​​​​​​​ള്ള ഫീ​​​​​​​ൽ​​​​​​​ഡ് വെ​​​​​​​രി​​​​​​​ഫി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ പു​​​​​​​രോ​​​​​​​ഗ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. വ​​​​​​​രും ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഇ​​​​​​​ത് പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​കു​​​​​​​ന്ന​​​​​​​തോ​​​​​​​ടെ 1.44 ല​​​​​​​ക്ഷം കോ​​​​​​​ടി രൂ​​​​​​​പ 34 കോ​​​​​​​ടി​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​​കം വ​​​​​​​രു​​​​​​​ന്ന അ​​​​​​​ക്കൗ​​​​​​​ണ്ടു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​ടു​​​​​​​ത്ത​​​​​​​യാ​​​​​​​ഴ്ച​​​​​​​യോ​​​​​​​ടെ ക്രെ​​​​​​​ഡി​​​​​​​റ്റ് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടും. അ​​​​​​​ടു​​​​​​​ത്ത വ​​​​​​​ർ​​​​​​​ഷം മു​​​​​​​ത​​​​​​​ൽ ഈ ​​​​​​​പ​​​​​​​ലി​​​​​​​ശ വി​​​​​​​ത​​​​​​​ര​​​​​​​ണ പ്ര​​​​​​​ക്രി​​​​​​​യ പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും ഓ​​​​​​​ട്ടോ​​​​​​​മേ​​​​​​​റ്റ​​​​​​​ഡ് ആ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

എ​​​​​​​ല്ലാ സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ഒ​​​​​​​രൊ​​​​​​​റ്റ പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ

പു​​​​​​​തി​​​​​​​യ മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും പ്ര​​​​​​​ധാ​​​​​​​നം ‘യൂ​​​​​​​ണി​​​​​​​ഫൈ​​​​​​​ഡ് മെം​​​​​​​ബ​​​​​​​ർ പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ’ആ​​​​​​ണ്. മു​​​​​​​ന്പ് പ​​​​​​​ല ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് വ്യ​​​​​​​ത്യ​​​​​​​സ്ത പോ​​​​​​​ർ​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ളെ ആ​​​​​​​ശ്ര​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, ഇ​​​​​​​നി​​​​​​​മു​​​​​​​ത​​​​​​​ൽ ലോ​​​​​​​ഗി​​​​​​​ൻ ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ പി​​​​​​​എ​​​​​​​ഫ് ബാ​​​​​​​ല​​​​​​​ൻ​​​​​​​സ് പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്കാ​​​​​​​നും ക്ലെ​​​​​​​യി​​​​​​​മു​​​​​​​ക​​​​​​​ളു​​​​​​​ടെ സ്റ്റാ​​​​​​​റ്റ​​​​​​​സ് അ​​​​​​​റി​​​​​​​യാ​​​​​​​നും മ​​​​​​​റ്റ് സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കാ​​​​​​​നും ഒ​​​​​​​രൊ​​​​​​​റ്റ ഇ​​​​​​​ട​​​​​​​ത്തി​​​​​​​ൽ സാ​​​​​​​ധി​​​​​​​ക്കും.

സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക ന​​​​​​​വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ പ​​​​​​​ല​​​​​​​തും ഓ​​​​​​​ട്ടോ​​​​​​​മേ​​​​​​​റ്റ​​​​​​​ഡ് ആ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ നി​​​​​​​ര​​​​​​​സി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് കു​​​​​​​റ​​​​​​​യ്ക്കാ​​​​​​​ൻ പു​​​​​​​തി​​​​​​​യ സം​​​​​​​വി​​​​​​​ധാ​​​​​​​നം സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കും. പു​​​​​​​തി​​​​​​​യ പോ​​​​​​​ർ​​​​​​​ട്ട​​​​​​​ലി​​​​​​​ൽ അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് മു​​​​​​​ന്പു​​​​​​​ത​​​​​​​ന്നെ ഓ​​​​​​​രോ ക്ലെ​​​​​​​യി​​​​​​​മി​​​​​​​നു​​​​​​​മു​​​​​​​ള്ള യോ​​​​​​​ഗ്യ​​​​​​​ത​​​​​​​ക​​​​​​​ൾ വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് നേ​​​​​​​രി​​​​​​​ട്ടു കാ​​​​​​​ണാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കും. ഇ​​​​​​​തു തെ​​​​​​​റ്റാ​​​​​​​യ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത് ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​നും അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യി ഫ​​​​​​​യ​​​​​​​ൽ ചെ​​​​​​​യ്യാ​​​​​​​നും സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കും.

ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ സേ​​​​​​​വ​​​​​​​ന​​​​​​​രം​​​​​​​ഗ​​​​​​​ത്ത് ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ചു​​​​​​​വ​​​​​​​ടു​​​​​​​വ​​​​​​​യ്പു​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​ന്നാ​​​​​​​ണി​​​​​​​ത്. കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സു​​​​​​​താ​​​​​​​ര്യ​​​​​​​വും ല​​​​​​​ളി​​​​​​​ത​​​​​​​വു​​​​​​​മാ​​​​​​​യ ഈ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​നം രാ​​​​​​​ജ്യ​​​​​​​ത്തെ ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു വ​​​​​​​രു​​​​​​​ന്ന ശ​​​​​​​മ്പ​​​​​​​ള​​​​​​​ക്കാ​​​​​​​രാ​​​​​​​യ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് വ​​​​​​​ലി​​​​​​​യ രീ​​​​​​​തി​​​​​​​യി​​​​​​​ൽ പ്ര​​​​​​​യോ​​​​​​​ജ​​​​​​​നം ചെ​​​​​​​യ്യും.

അ​​​​തേ​​​​സ​​​​മ​​​​യം, വി​​​​വ​​​​ര​​​​ങ്ങ​​​ളും രേ​​​ഖ​​​ക​​​ളും സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷ​​​​മു​​​​ള്ള പ്രോ​​​​സ​​​​സിം​​​​ഗ് പ്ര​​​​​ക്രി​​​​​യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ര​​​​​ണ്ടാ​​​​​ഴ്ച​​​​​ത്തേ​​​​​ക്ക് ക്ലെ​​​​​യി​​​​​മു​​​​​ക​​​​​ൾ​​​​​ക്കും ചി​​​​​ല പ്ര​​​​​ത്യേ​​​​​ക സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും സാ​​​​​ധാ​​​​​ര​​​​​ണ​​​​​യേ​​​​​ക്കാ​​​​​ൾ അ​​​​​ല്പം കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​മ​​​​​യ​​​​​മെ​​​​​ടു​​​​​ത്തേ​​​​​ക്കാ​​​​​മെ​​​​​ന്നും തി​​​​​ര​​​​​ക്കു​​​​​ള്ള സ​​​​​മ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ഓ​​​​​ൺ​​​​​ലൈ​​​​​ൻ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ര​​​​​ന്ത​​​​​രം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തും ഒ​​​​​രേ അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ൾ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തും ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​പി​​​​​എ​​​​​ഫ്ഒ അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചു.

Latest News

Corehub Up